Saturday, May 9, 2020

ക്യു ഐ പി തീരുമാനങ്ങൾ
  1. ലോക് ഡൗൺ മേയ് 17ന് അവസാനിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മേയ് 21നും 29 നും ഇടയിലായി എസ്.എസ്.എല്‍.സി, ഹയർ സെക്കൻററി പരീക്ഷകൾ പൂർത്തീകരിക്കാനാവും.
  2. നിലവിൽ ചില സ്കൂളുകൾ കോവിഡ് സെൻററായി പ്രവർത്തിക്കുന്നുണ്ട്. അത്തരം പരീക്ഷാകേന്ദ്രങ്ങൾക്ക് പകരം മറ്റ് സംവിധാനം ആവശ്യമെങ്കിൽ ആലോചിക്കും.
  3. നമ്മുടെ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ സാധിക്കുന്ന സാഹചര്യമുണ്ടോ എന്ന് സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ മുഖാന്തിരം ജില്ലാതലത്തിൽ അന്വേഷിക്കും. പരീക്ഷക്ക് ഏതെങ്കിലും കുട്ടികൾക്ക് എത്തിചേരാനാകാത്ത സാഹചര്യം ബോധ്യപ്പെട്ടാൽ അത് പരിഹരിക്കാൻ വേണ്ട നടപടി കൈക്കൊള്ളും.
  4. കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകർ 14 ദിവസം ക്വോറന്റന് വിധേയമാകേണ്ടതുണ്ട് എന്നതുകൊണ്ട്, നിലവിൽ ഈ ഉത്തരവാദിത്തം നിറവേറ്റുന്ന HS, HSS അധ്യാപകർക്കു പകരം up, LP അധ്യാപകരെ നിയമിക്കുന്നതിന് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടും. അല്ലാത്ത പക്ഷം, HS, HSS പരീക്ഷ, മൂല്യനിർണയം ഇവ നടത്തുന്നതിന് പ്രയാസം നേരിടും.
  5. പരീക്ഷയ്ക്ക് കുട്ടികളും, അധ്യാപകരും സ്കൂളുകളിൽ എത്തിച്ചേരുന്നതിന് മതിയായ യാത്രാ സംവിധാനം ഉറപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും. 
  6. Dy.ചീഫുമാരായ അധ്യാപകർ ജില്ലയ്ക്കു പുറത്തുള്ളവരാണെങ്കിൽ അവരുടെ യാത്രയ്ക്കുള്ള ക്രമീകരണവും ഉറപ്പാക്കും.
  7. ഡി.എൽ.എഡ്. പരീക്ഷ ജൂൺ ആദ്യം നടത്താനാവുമോ എന്ന് പരിശോധിക്കും.
  8. മൂല്യനിർണയം - SSLC മൂല്യനിർണയം ലോക്ഡൗണിനു ശേഷമേ ആലോചിക്കുന്നുള്ളു.
  9. HSS മൂല്യനിർണയം മേയ് 13ന് ആരംഭിക്കും. സാധ്യമാകുന്ന അധ്യാപകർ മൂല്യനിർണയ കേന്ദ്രങ്ങളിലെത്തുന്നതിനുള്ള നിർദ്ദേശമായിരിക്കും നൽകുക.
  10. Lock down പിൻവലിച്ച് സാഹചര്യങ്ങളനുകൂലമായാൽ എത്രയും വേഗം പരീക്ഷ, മൂല്യനിർണയ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന കാഴ്ചപ്പാടിന്റെ മുന്നൊരുക്കമായിട്ടാണ് അധ്യാപക നേതാക്കളുടെ യോഗം വിളിച്ചതെന്ന് DGEപറഞ്ഞു.

Friday, May 1, 2020





കൊറോണ അവധിക്കാലത്ത് വിദ്യാഭ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൈറ്റും  എസ് സി ഇ ആര്‍ടിയും ചേര്‍ന്ന് സ്കൂള്‍ വിക്കിയിലൂടെ ശേഖരിച്ച അക്ഷരവൃക്ഷം പരമ്പരയിലെ രണ്ടാമത്തെ ഭാഗം പ്രസിദ്ധീകരിച്ചു. ചുവടെ ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Click Here for Aksharavruksham Part II(Articles)
Click Here for Aksharavruksham Part II(Poems)
Click Here for Aksharavruksham Part II(Stories)

Monday, April 13, 2020


ഡിജിറ്റൽ വായനാ പുസ്തകമൊരുക്കി എസ്.സി.ഇ.ആർ.ടി

അവധിക്കാലത്ത് അർത്ഥപൂർണമായ വായനക്ക് അവസരമൊരുക്കാൻ പുസ്തകങ്ങളുടെ ശ്രേണിയുമായി സംസ്ഥാന വിദ്യാഭ്യസ ഗവേഷണ പരിശീലന സമിതി.  ആദ്യഘട്ടത്തിൽ 10 പുസ്തകങ്ങളാണ് വെബ്‌സൈറ്റിൽ ലഭ്യമാക്കിയത്.

Thursday, March 26, 2020

 നമ്മുടെ സ്കൂളിൽ നിന്ന് 2018 -19  അധ്യയന വര്ഷം പുറത്തിറക്കിയ ഡിജിറ്റൽ മാഗസിൻ

Samoorna

Samagra

Wednesday, March 25, 2020



മാർച്ച് 2020 ലെ ശമ്പള ബില്ലുകൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ

GO (P) No. 32/2020/Fin Dated 25-03-2020 ഉത്തരവ് പ്രകാരം മാർച്ച് 2020 ലെ ശമ്പള ബില്ലുകൾ Paper Less ആയി സമർപ്പിക്കാം.
ബില്ലുകൾ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന മാർഗ്ഗ  നിർദ്ദേശങ്ങൾ
 ============================================================
1. ഇത് 03-2020 ശമ്പള ബില്ലിന് മാത്രം ബാധകം (15-04-2020 ന് മുൻപ് ബില്ലുകൾ  E-Submit ചെയ്തിരിക്കണം )

2. ബില്ലിന്റെ Inner /outer അതാത് ട്രഷറികൾക്ക് Email ചെയ്തിരിക്കണം.

3. അയക്കുന്ന ബില്ലുകളുടെ File Name 10 digit "DDO code" ഉം അയക്കുന്ന   Email ന്റെ 
     Subject "Salary Bill for the Month of  3/2020 -DDO code" എന്നുമായിരിക്കണം.
4. എല്ലാ ട്രഷറികളുടെയും Email ID ഉത്തരവിൽ ചേർത്തിട്ടുണ്ട് (Page No 3 - 8)
5. Aided School കൾക്ക് 03-2020 ശമ്പള ബില്ലുകളിൽ Counter Sign ആവശ്യമില്ല

ഓർഡർ PDF ആയി ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ Click ചെയ്യുക.



മികവുകൾ


ജില്ലാതല ഷോട്ട് ഫിലിം മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതിനുള്ള അവാർഡ്

ഗിഫ്റ്റ്ഡ് ചിൽഡ്രൻസ് അവാർഡ്   ഏറ്റുവാങ്ങുന്ന അലീന ഉല്ലാസ് 


 വാർത്തകളിലെ താരങ്ങൾ